KeralaLatest NewsNews

സമരം ആര്‍ക്കെതിരെയെന്നു വ്യക്തമായി സൂചന നല്‍കി മഹിജ മുന്നോട്ട് തന്നെ

തിരുവനന്തപുരം : തന്റെ സമരം സര്‍ക്കാരിനെതിരെയല്ലെന്നും പോലീസിനെതിരെയാണെന്നും ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. ജിഷ്ണുവിന് നീതി ലഭിക്കുന്നതു വരെ സമരം തുടരുമെന്നും സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും മഹിജ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആരംഭിച്ച നിരാഹാര സമരത്തിനിടെയാണ് മഹിജയ്ക്ക് പരിക്കേറ്റത്.

തിരുവനന്തപുരത്ത് നടന്ന പോലീസ് നടപടിക്കിടെ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് മഹിജ. മഹിജയ്ക്കൊപ്പം ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തും ആശുപത്രിയില്‍ നിരാഹരം നടത്തുന്നുണ്ട്. ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടമാര്‍ അറിയിച്ചു.

അതേസമയം ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ടാം പ്രതി നെഹ്‌റു കോളേജ് പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരങ്ങാലക്കുട ഡിവൈഎസ്പി ഓഫീസില്‍ ചോദ്യം ചെയ്യല്‍ നടപടി പൂര്‍ത്തിയാക്കിയ സഞ്ജിതിനെ മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ ശേഷം വിട്ടയച്ചു. അതേസമയം ജിഷ്ണുവിന്റെ കുടുംബത്തിനെതിരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button