തിരുവനന്തപുരം: ജിഷ്ണു പ്രണോയി കേസില്‍ പുതിയ തീരുമാനങ്ങളുമായി സര്‍ക്കാര്‍. പ്രതികളെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതികളെ കുറിച്ച് വിവരം നല്കിയാല് ഒരു ലക്ഷം രൂപ പോലീസ് പാരിതോഷികം നല്‍കും.
ക്രൈംബ്രാഞ്ച് എഡിജിപിയുടെ നിര്‍ദേശ പ്രകാരം ഡിജിപിയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ജിഷ്ണുവിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കകം പ്രതികളെ പിടിക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം.
പുതിയ അന്വേഷണ സംഘത്തിന് അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യയില്‍ എവിടെയും പോകാന്‍ അധികാരമുണ്ടായിരിക്കും. പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും സാധ്യതയുണ്ട്.
Post Your Comments