IndiaNews

2000 ത്തിന്റെ നോട്ട് പിന്‍വലിച്ച് 1000 ത്തിന്റെ പുതിയ നോട്ട് ഇറക്കുമെന്ന് പ്രചാരണം : കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ഇങ്ങനെ

ന്യൂഡല്‍ഹി : 2000 രൂപയുടെ നോട്ട് പിന്‍വലിയ്ക്കാന്‍ ആലോചനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഉയര്‍ന്ന മൂല്യമുള്ള നോട്ട് ഉടന്‍ പിന്‍വലിയ്ക്കുമെന്നുള്ള വ്യാജപ്രചരണം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ വിശദീകരണം. സര്‍ക്കാര്‍ കള്ളനോട്ടുകളാണ് പിടിച്ചെടുക്കുന്നത്. 2000 രൂപ നോട്ട് പിന്‍വലിയ്ക്കുമെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ സജീവമാണ്. നമ്മള്‍ ഇത്തരം വ്യാജപ്രചരണങ്ങള്‍ക്കു പിന്നാലെ പായരുതെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു.

സോഷ്യല്‍മീഡിയയിലാണ് പഴയ 500, 1000 നോട്ട് നിരോധിച്ച ശേഷം പുറത്തിറക്കിയ 2000 ത്തിന്റെ നോട്ടും നിരോധിക്കുമെന്ന പ്രചരണം വ്യാപകമായത്. 2000 രൂപ ഉടന്‍ പിന്‍വലിയ്ക്കുമെന്നും, 1000 രൂപയുടെ പുതിയ നോട്ട് ഇറക്കുമെന്നാണ് പ്രചാരണം. ആയിരം രൂപയുടെ പുതിയ രൂപത്തിലുള്ള നോട്ടിന്റെ ചിത്രവും സന്ദേശത്തോടൊപ്പമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button