പാലക്കാട്: ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനുനേരെയുണ്ടായ അക്രമത്തിന് തങ്ങള്‍ ഉത്തരവാദിങ്ങളല്ലെന്ന് പോലീസ്. സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത് പുറത്തുനിന്നുള്ളവരാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. തങ്ങള്‍ ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് പോലീസ് പറയുന്നു.
സംഭവത്തിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നിലെത്തിക്കുന്നതിനു പ്രതിജ്ഞബദ്ധമാണെന്ന് പോലീസ് പറഞ്ഞു. ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി കാര്യങ്ങള്‍ പോലീസ് തുടക്കം മുതലേ സ്വീകരിച്ചിട്ടുണ്ട്. ജിഷ്ണുവിന്റെ മരണത്തില്‍ കേസ് എടുക്കുകയും ഐപിഎസ് ഉദ്യോഗസ്ഥയായ കിരണ്‍ നാരായണന്‍ ചീഫ് ഇന്‍വെസ്റ്റിഗേറ്റിങ് ഓഫിസറായുള്ള ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു.
കോടതി നടപടികള്‍ക്കായി ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ട ഏറ്റവും അനുഭവസമ്പത്തുള്ള സ്പെഷല്‍ പ്രോസിക്യൂട്ടറേയും നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. ഒളിവില്‍പോയ എല്ലാ പ്രതികളേയും കണ്ടെത്തുന്നതിന് മറ്റൊരു ഐപിഎസ് ഓഫിസറായ എ.അക്ബറിന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതിനിടയിലാണ് പ്രശ്‌നം ഉണ്ടായിരിക്കുന്നത്.
സുരക്ഷാമേഖല എന്ന നിലയില്‍ പോലീസ് ആസ്ഥാനത്ത് സമരങ്ങള്‍ അനുവദിക്കാറില്ല. ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും സമരം ഒഴിവാക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ഡിജിപിയുമായി ചര്‍ച്ച ചെയ്യാമെന്നും കുടുംബത്തോട് അറിയിച്ചിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി ഇതിനുകഴിയില്ലെന്ന് അറിയിച്ചപ്പോള്‍ തങ്ങളെ അറസ്റ്റ് ചെയ്ത് നീക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇതിനിടയില്‍ പുറത്തുനിന്നുള്ളവര്‍ നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ജിഷ്ണുവിന്റെ മാതാവിനെയും അമ്മാവനെയും പോലീസ് തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്.
Post Your Comments