വിപണി കീഴടക്കാൻ കൂടുതൽ കരുത്താർജ്ജിച്ച് പുത്തൻ സ്കോർപിയോ അഡ്വഞ്ചര്‍ എഡിഷന്‍ മഹീന്ദ്ര പുറത്തിറക്കി. നീണ്ട കാത്തിരിപ്പിന് ശേഷം കഴിഞ്ഞ വര്‍ഷം വന്നെത്തിയ സ്‌കോര്‍പിയോയുടെ പിന്‍തുടര്‍ച്ചയാണ് അഡ്വഞ്ചര്‍ എഡിഷനെയും മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്. ആദ്യമായി വിപണിയിൽ എത്തിയ ഉടൻ തന്നെ വന്‍പ്രചാരം നേടിയ അത്യപൂര്‍വം വാഹനങ്ങളിൽ ഒന്നാണ് സ്കോർപിയോ. ഫോര്‍ വീല്‍ ഡ്രൈവ് എസ്‌യുവി ശ്രേണിയിലേക്ക് മഹീന്ദ്ര അവതരിപ്പിച്ച സ്‌കോര്‍പിയോ മികച്ച പ്രകടനം കാഴ്ച്ച വെച്ചെങ്കിലും ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, റെനോ ഡസ്റ്റര്‍ എന്നിവർ കടന്ന് വന്നതോടെ പിന്നീട് സ്‌കോര്‍പിയോയ്ക്ക് പഴയ ആധിപത്യം നിലനിര്‍ത്താന്‍ സാധിക്കാതെ വന്നത് മഹീന്ദ്രയ്ക്ക് വന്‍ തിരിച്ചടിയാണ് നല്‍കിയത്.
എന്നാൽ ആ തിരിച്ചടിയിൽ നിന്ന് കൂടുതൽ ശക്തിയാർജ്ജിച്ച് സ്‌കോര്‍പിയോ അഡ്വഞ്ചര്‍ എഡിഷനിലൂടെ വൻ തിരിച്ചു വരവിനൊരുങ്ങുകയാണ് ഇപ്പോൾ മഹീന്ദ്ര. 20 ബിഎച്ച് പി കരുത്തും, 280 എൻ എമും ടോർക്കും ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ ടര്‍ബ്ബോ ചാര്‍ജ്ഡ് എം ഹ്വാക്ക് ഡീസല്‍ എഞ്ചിനായാണ് മഹീന്ദ്ര സ്‌കോര്‍പിയോ അഡ്വഞ്ചര്‍ എത്തുക. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്സുള്ള സ്‌കോര്‍പിയോ അഡ്വഞ്ചര്‍ ടൂവീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് എന്നീ രണ്ട് വേരിയന്റുകളിലാണ് ലഭിക്കുക അതോടപ്പം തന്നെ സ്‌കോര്‍പിയോ അഡ്വഞ്ചറിന്റെ ഡിസൈനിൽ അൽപ്പം മാറ്റങ്ങളും കമ്പനി വരുത്തിയിട്ടുണ്ട്.
നിലവില്‍ സ്‌കോര്‍പിയോയുടെ ടോപ് എന്‍ഡായ എസ്10 മോഡലിനെക്കാളും 40000 രൂപയുടെ വര്‍ധനവിലാണ് പുത്തന്‍ സ്‌കോര്‍പിയോയുടെ വില ആരംഭിക്കുക. ലിമിറ്റഡ് എഡിഷനില്‍ എത്തുന്ന സ്‌കോര്‍പിയോ അഡ്വഞ്ചറിന് ടൂവീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് വേരിയന്റുകള്‍ എന്ന ക്രമത്തിൽ 13.10 ലക്ഷം രൂപയും, 14.20 ലക്ഷം രൂപയുമായിരിക്കും ഡൽഹി എക്‌സ് ഷോറൂം വില
Post Your Comments