മുംബൈ: ഹൈബ്രിഡ് കാറുകൾക്കേർപ്പെടുത്തിയ ഉയർന്ന ജി എസ് ടി നിരക്കിനെ തുടർന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനി സ്കോർപിയോ ഹൈബ്രിഡിന്റെ ഉത്പാദനം നിർത്തി. ഈ മാസം മുതൽ ഹൈബ്രിഡ് വാഹനങ്ങൾക്ക് 43 ശതമാനം നികുതിയായതോടെ സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിളായ സ്കോർപിയോയുടെ ഉത്പാദനം നിർത്തുകയായിരുന്നു. ജിഎസ്ടി നടപ്പിലായതോടെ 28 ശതമാനം നികുതിക്കൊപ്പം 15 ശതമാനം സെസും ഹൈബ്രിഡ് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്നു.
നികുതി കുറച്ചാൽ ഫുള്ളി ഹൈബ്രിഡ്, മൈൽഡ് ഹൈബ്രിഡ് തുടങ്ങിയ വിഭാഗത്തിലുള്ള കാറുകൾ ഇറക്കാം എന്ന് മഹീന്ദ്രയുടെ മാനേജിങ് ഡയറക്ടർ പവൻ ഗോയങ്ക പറഞ്ഞു. ടൊയോട്ട കിർലോസ്കർ മോട്ടോർ ഹൈബ്രിഡ് വാഹനങ്ങളുടെ അവതരണം നിർത്തിവച്ചി രിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുകി ഇന്ത്യയുടെ ഹൈബ്രിഡ് കാറുകൾക്ക് ഒരു ലക്ഷം രൂപ വരെയാണു ജിഎസ്ടി മൂലം വില വർധിപ്പിച്ചത്.
Post Your Comments