പത്തനംതിട്ട: സ്‌കോര്‍പ്പിയോ നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. റാന്നി ഉതിമൂട്ടിലാണ് അപകടം നടന്നത്. മണ്ണാരത്തറ സ്വദേശികളായ യദു കൃഷ്ണന്‍ (18), അയല്‍വാസിയും സുഹൃത്തുമായ സിജോ വര്‍ഗീസ് (18) എന്നിവരാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ച സ്‌കോര്‍പ്പിയോ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ സുരക്ഷാ ഇരുമ്പു വേലിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ രണ്ട് പേരും പുറത്തേക്ക് തെറിച്ചുവീണു. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
റാന്നി പോലീസ് എ.എസ്.ഐ കൃഷ്ണന്‍കുട്ടിയുടേയും റാന്നി മുന്‍സിപ്പല്‍ കോടതി ജീവനക്കാരി ജിതയുടേയും മകനാണ് യദു കൃഷ്ണന്‍. എം.സി വര്‍ഗീസ്-ലിസി ദമ്പതികളുടെ മകനാണ് സിജോ.
Post Your Comments