Kerala

വിമാനത്തിലെ ടോയ്‌ലറ്റില്‍ എന്തിനാണ് ആഷ് ട്രേ?

വിമാനത്തില്‍ പുകവലിക്കാന്‍ പാടില്ല എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍, വിമാനത്തിനുള്ളില്‍ ഇപ്പോഴും ആഷ് ട്രേ ഉണ്ട്. എന്തിനാണ് ഈ ആഷ് ട്രേ എന്ന് വിമാനത്തില്‍ കയറി പലര്‍ക്കും തോന്നിയിരിക്കാം. വിമാനത്തിലെ ടോയ്‌ലറ്റിലാണ് ആഷ് ട്രേ സ്ഥാപിച്ചിരിക്കുന്നത്.

തൊണ്ണൂറുകളിലാണ് വിമാനത്തിനുള്ളില്‍ പുകവലി നിരോധിച്ചത്. പിന്നീട് ആരും പുകവലിച്ചതായി കേട്ടിട്ടില്ല. ടോയ്‌ലറ്റില്‍ ആഷ് ട്രേ ഉണ്ടെങ്കിലും അതിനു മുകളില്‍ നോ സ്‌മോക്കിങ് എന്ന മുന്നറിയിപ്പ് ബോര്‍ഡും ഉണ്ട്. പഴയ വിമാനങ്ങളില്‍ ആണെങ്കില്‍ പണ്ട് ഘടിപ്പിച്ചതാകാം എന്നു കരുതാം. എന്നാല്‍, പുതിയ വിമാനങ്ങളിലും ആഷ് ട്രേ ഉണ്ടെന്നുള്ളതാണ് രസം.

ഇക്കാര്യത്തെക്കുറിച്ച് പലരും വിമാന സര്‍വ്വീസ് കമ്പനികളോട് ട്വിറ്ററിലൂടെയും മറ്റും ചോദിച്ചിട്ടുണ്ട്. എന്നാല്‍ കൃത്യമായ മറുപടി നല്‍കാന്‍ ആരും തയ്യാറായിട്ടില്ല. ഇപ്പോഴിതാ, ടെലഗ്രാഫില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ഇതിനുള്ള മറുപടിയുണ്ട്. വിമാനം, വിമാന യാത്ര എന്നിവ സംബന്ധിച്ച രഹസ്യങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനെ ഉദ്ദരിച്ചാണ് ആഷ് ട്രേ സംബന്ധിച്ച രഹസ്യം ടെലഗ്രാഫ് ലേഖനത്തിലൂടെ പുറത്തുവിട്ടത്. നിയമപരമായി വിമാനത്തില്‍ ഉണ്ടാകേണ്ട സാധനങ്ങളില്‍ ഒന്നാണ് ആഷ് ട്രേ. ഏതെങ്കിലും സാഹചര്യത്തില്‍ ആരെങ്കിലും വിമാനത്തിനുള്ളില്‍ സിഗരറ്റ് കത്തിച്ചാല്‍, അത് കെടുത്താനായി ആഷ് ട്രേ ഉപയോഗിക്കാം. ഈ കാരണം കൊണ്ടാണ് വിമാനത്തിനുള്ളില്‍ ആഷ് ട്രേ സ്ഥാപിച്ചിരിക്കുന്നതെന്ന് ലേഖനത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button