ന്യൂഡൽഹി: ഉത്തർപ്രദേശിലെ പൂവാല വിരുദ്ധസേനയെയും ശ്രീകൃഷ്ണനെയും ബന്ധപ്പെടുത്തിയ പ്രമുഖ അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ പ്രശാന്ത് ഭൂഷന്റെ പരാമർശം വിവാദത്തിൽ. റോമിയോ ഒരു സ്ത്രീയെ മാത്രമാണു പ്രണയിച്ചത്. എന്നാൽ, അനേകം സ്ത്രീകളുടെ പുറകേ നടന്നയാളാണു ശ്രീകൃഷ്ണൻ. പൂവാലവിരുദ്ധ സ്ക്വാഡിന് ആന്റി കൃഷ്ണ സ്ക്വാഡ് എന്നു പേരു നല്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സാധിക്കുമോയെന്നാണ് പ്രശാന്ത് ഭൂഷൺ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത് .
ഇതിനെതിരെ ഒട്ടേറെപ്പേർ വിമർശനവുമായി രംഗത്തെത്തി. മതവികാരം വ്രണപ്പെടുത്തിയതിന് ഡൽഹി ബിജെപി വക്താവ് തേജീന്ദർപാൽ ബാഗ ഡൽഹിയിലും ഉത്തർപ്രദേശ് കോൺഗ്രസ് വക്താവ് സീഷൻ ഹൈദർ ലക്നോവിലും ഭൂഷനെതിരേ പോലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്നും പൂവാലവിരുദ്ധസേനയുടെ ചെയ്തികൾ ശ്രീകൃഷ്ണനെപ്പോലും പൂവാലനായി ചിത്രീകരിക്കുന്നുവെന്നാണ് പറഞ്ഞതെന്നും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി.
Post Your Comments