Latest NewsTennisSports

മിയാമി ഓപ്പൺ കിരീടം സ്വന്തമാക്കി റോജർ ഫെഡറർ

മയാമി:മിയാമി ഒാപ്പൺ ടെന്നീസ് പുരുഷ വിഭാഗം സിങ്കിൾസ് കിരീടം റോജർ ഫെഡററിന്. ക്ലാസിക് പോരാട്ടത്തില്‍ റാഫേല്‍ നദാലിനെ വീഴ്ത്തിയാണ് ഫെഡറര്‍ മയാമി പുരുഷ വിഭാഗം സിംഗിള്‍സ് കിരീടം സ്വന്തമാക്കിയത്. ഫെഡറര്‍ തന്റെ മൂന്നാം മയാമി കിരീടം ചൂടിയത് നേരിട്ടുള്ള സെറ്റുകള്‍ക്ക് നദാലിനെ കീഴക്കിക്കൊണ്ടാണ്. സ്‌കോര്‍ 6-3, 6-4.
ആദ്യ സെറ്റ് നിഷ്പ്രയാസം സ്വിസ് താരം സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റില്‍ ഇരുവരും തമ്മില്‍ കടുത്ത പോരാട്ടം നടന്നു. സ്‌കോര്‍ 4-4 എന്ന നിലയില്‍ നിന്നാണ് ഫെഡറര്‍ നദാലിനെ മറികടന്നത്. പരിക്കിനു ശേഷം തിരിച്ചുവന്ന ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണും ഇന്ത്യന്‍ വെല്‍സ് കിരീടവും ചൂടിയിരുന്നു. ക്ലാസിക് പോരാട്ടത്തില്‍ നദാലിനെ ഫെഡറര്‍ കീഴടക്കുന്നത് ഇത് നാലാം തവണയാണ്.
ആരോഗ്യവാനായിരിക്കുമ്പാൾ തനിക്ക് ഇതുപോലെ നന്നായി ടെന്നീസ് കളിക്കാൻ കഴിയുമെന്നും ഫൈനലിൽ നാദാലിനോട് ഏറ്റമുട്ടുമെന്ന് ഒട്ടും വിചാരിച്ചിരുന്നില്ലെന്നും മത്സരശേഷം ഫെഡറർ മാധ്യമങ്ങളോട് പറഞ്ഞു. കൈമുട്ടിലെ പരിക്കിനെ തുടർന്ന് 2016 പകുതിയായപ്പോൾ കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന ഫെഡറർ മിയാമി ഓപ്പണിന് മുമ്പുള്ള നാല് ടൂർണമെൻറുകളിൽ മൂന്നിലും നദാലിനെ പരാജയപ്പെടുത്തിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button