ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിലുള്ള റാങ്ക് പട്ടിക കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പുറത്തുവിട്ടു. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആണ് ഒന്നാം സ്ഥാനത്ത് എത്തിയത് .ഐ.ഐ.ടി ചെന്നൈ രണ്ടാം സ്ഥാനത്തും ഐ.ഐ.ടി ബോംബെ മൂന്നാം സ്ഥാനത്തും എത്തിയപ്പോൾ കേരള സര്‍വകലാശാലയ്ക്ക് 47 -ആം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് ആണ് പട്ടിക തയ്യാറാക്കിയത്.
മാനേജ്മെന്റ് പഠന പട്ടികയില്‍ ഐഐഎം അഹമ്മദാബാദ് ഒന്നാമതും ബംഗളുരു ഐഐഎം രണ്ടാമതും ഐഐഎം കൊല്‍ക്കത്ത മൂന്നാമതും കോഴിക്കോട് ഐഐഎം അഞ്ചാമതും എത്തി.കോളജുകളില്‍ ഡല്‍ഹി മിറാന്‍ഡ ഹൗസ് കോളേജ് ഒന്നാമതും ചെന്നൈ ലയോള കോളജ് രണ്ടാമതും ഡല്‍ഹി ശ്രീറാം കോളജ് ഓഫ് കൊമഴ്സ് മൂന്നാമതും എത്തി.
Post Your Comments