ന്യൂ ഡൽഹി : ദേശീയ തലത്തിൽ നടത്തുന്ന വിവിധ പ്രവേശന പരീക്ഷകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി നൽകി എൻടിഎ(നാഷണൽ ടെസ്റ്റിംഗ് ഏജൻസി). യുജിസി നെറ്റ്, ജെഎൻയു പ്രവേശന പരീക്ഷ, ഐസിഎആർ, ഈഗ്നോ (IGNOU),
? In view of many requests received from students and the hardships faced by them due to COVID-19 epidemic, I have advised @DG_NTA to further extend the last dates of submission of Online Application Forms for the following exams: pic.twitter.com/koM9wwAjds
— Dr. Ramesh Pokhriyal Nishank (@DrRPNishank) May 31, 2020
സിഎസ്ഐആർ – യുജിസി നെറ്റ് എന്നീ പ്രവേശന പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി പുതിയ നിർദേശം അനുസരിച്ച് ജൂൺ 15 വരെയാണ് നീട്ടി നൽകിയത്. നേരത്തെ മെയ് 31 വരെയായിരുന്നു അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. കോവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം. പരീക്ഷ നടത്താനുള്ള തീയ്യതി നാഷണൽ ടെസ്റ്റിംഗ് ഏജൻസി പിന്നീട് അറിയിക്കും.
Post Your Comments