ഡല്‍ഹി: വില്‍പ്പനാനന്തര സേവനത്തിൽ വീണ്ടും ഒന്നാമനായി ഹ്യുണ്ടായ് ഇന്ത്യ. 2019 ജെ.ഡി. പവര്‍ വില്‍പ്പനാനന്തര കസ്റ്റമര്‍ സര്‍വീസ് ഇന്‍ഡക്സ് പഠന റാങ്കിംഗില്‍ തുടർച്ചയായ മൂന്നാം വർഷമാണ് ഹ്യുണ്ടായ് ഒന്നാം സ്ഥാനം സ്വന്തമാക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിനുള്ളിലെ കസ്റ്റമര്‍ സര്‍വീസിനെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ പ്രതികരണങ്ങളും ഓരോ ബ്രാന്‍ഡിന്റെയും പ്രകടനവും പരിഗണിച്ച് 903 പോയിന്റുമായാണ് ഹ്യുണ്ടായ് ഈ നേട്ടത്തിലെത്തിയത്.
രാജ്യത്തുടനീളമുള്ള 1326 സര്‍വീസ് ഔട്ട്ലെറ്റുകളുള്ള ഹ്യുണ്ടായ് വര്‍ഷംതോറും 30 ലക്ഷം ഉപഭോക്താക്കള്‍ക്കാണ് സര്‍വീസ് നല്‍കുന്നത്. മികച്ച ഡിജിറ്റല്‍ സര്‍വീസ് അനുഭവം, പിക്-അപ്പ് ആന്‍ഡ് ഡ്രോപ്പ് സര്‍വീസ്, സൗജന്യ കാര്‍ കെയര്‍ ക്ലിനിക്ക്, സര്‍വീസ് ക്യാമ്പ് തുടങ്ങിയ നിരവധി സേവനങ്ങളും ഹ്യുണ്ടായ് വാഗ്ദാനം ചെയ്യുന്നുണ്ട്.
തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇത്തരത്തിലൊരു അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഉപഭോക്താക്കളുടെ ഇഷ്ട ബ്രാന്‍ഡായതിനാല്‍ തന്നെ ഏറ്റവും മികച്ചത് അവര്‍ക്ക് നല്‍കേണ്ട കടമ ഞങ്ങള്‍ക്കുണ്ടെന്നും ഹ്യുണ്ടായ് മോട്ടോഴ്സ് ഇന്ത്യ ലിമിറ്റഡ് എംഡിയും സിഇഒയുമായ എസ്.എസ്. കീം പറഞ്ഞു.
Post Your Comments