
ന്യൂഡല്‍ഹി: യുഎന്‍ഡിപി പുറത്തുവിട്ട ഏറ്റവും പുതിയ മാനവ വികസന സൂചികയില്‍ (എച്ച്.ഐ.ഡി.) ഇന്ത്യയ്ക്കു കയറ്റം.ഐക്യരാഷ്ട്രസഭാ വികസനപരിപാടിയാണ് യുഎന്‍ഡിപി. വെള്ളിയാഴ്ചയാണ് സൂചിക പുറത്തുവിട്ടത്.130ാംമത്തെ സ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യ. ദക്ഷിണേഷ്യയില്‍ ഇന്ത്യയുടെ മാനവിക വികസന സൂചിക മൂല്യം ശരാശരിയെക്കാള്‍ (.638) ഉയരത്തിലാണ്.
അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശിന് 136ാം സ്ഥാനവും പാക്കിസ്ഥാന് 15ാം സ്ഥാനവുമാണ് സൂചികയിലുള്ളത്. നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രേലിയ എന്നിവയാണ് പട്ടികയില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളത്. ദീര്‍ഘവും ആരോഗ്യമുള്ളതുമായി ജീവിതം, പഠനത്തിനുള്ള സാഹചര്യം, ജീവിതനിലവാരം എന്നീ ഘടകങ്ങള്‍ ആധാരമാക്കിയാണ് എച്ച്.ഐ.ഡി. കണക്കാക്കുന്നത്.
ALSO READ:സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയുടെ ഒന്നാംസ്ഥാനത്തില്‍ ഐഎംഎഫിന് പൂര്‍ണ വിശ്വാസം
Post Your Comments