ന്യൂഡൽഹി: ഗോവയിലെ ജനങ്ങളെ ചതിച്ചു മുഖ്യമന്ത്രിയായ മനോഹർ പരീക്കർ അവരോടു മാപ്പു പറയണമെന്ന് ദിഗ് വിജയ് സിംഗ്.ഗോവയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കോൺഗ്രസ് നിയോഗിച്ച ദിഗ്‍വിജയ് സിങ്, സ്ഥലങ്ങൾ കണ്ടു നടന്നതിനാൽ തനിക്ക് അവിടെ മന്ത്രി സഭ രൂപീകരിക്കാനായെന്നും അതിൽ നന്ദിയുണ്ടെന്നും പരീക്കർ ദിഗ് വിജയ് സിങിനോട് പറഞ്ഞിരുന്നു.
ഇതിന്റെ മറുപടിയായി നന്ദി പറയേണ്ടത് കാശ് കൊടുത്തു മന്ത്രി സഭ രൂപീകരിക്കാൻ സഹായിച്ച നിതിൻ ഗഡ്കരിയോടാണ് പരീക്കർ നന്ദി പറയേണ്ടതെന്നും ദിഗ് വിജയ് സിങ് പറഞ്ഞു. രാജ്യസഭാഅംഗമായ പരീക്കർ രാജ്യസഭയിലെത്തിയപ്പോൾ കോൺഗ്രസിലെ അംഗങ്ങൾ കടുത്ത ഭാഷയിലാണ് വിമർശിച്ചത്.
ഗോവയിൽ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച ഗവർണറെയും ദിഗ്‍വിജയ് സിങ് വിമർശിച്ചു.ഗോവയിലെ ജനവിധിയെ ബിജെപി ‘മോഷ്ടിച്ചു’വെന്നും ദിഗ്‌വിജയ് സിങ് ആരോപിച്ചു. പരീക്കറിന്റെ സത്യപ്രതിജ്ഞക്കെതിരെ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല.
Post Your Comments