Latest NewsIndiaNews

ജ​യി​ലി​ൽ‌ നിന്നും നിരവധി മൊ​ബൈ​ൽ ഫോ​ണു​ക​ൾ പി​ടി​കൂടി

ശ്രീനഗർ ; ജ​യി​ലി​ൽ‌ നിന്നും നിരവധി മൊ​ബൈ​ൽ ഫോ​ണു​ക​ൾ പി​ടി​കൂടി. ജ​മ്മു കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള​യി​ലെ ജ​യി​ലി​ലാ​ണ് സം​ഭ​വം. 16 മൊ​ബൈ​ൽ ഫോ​ണു​ക​ളാണ് പി​ടി​കൂടിയത് കൂടാതെ വി​ഘ​ട​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ജ​യി​ലി​നു​ള്ളി​ൽ​നി​ന്നും നി​യ​ന്ത്രി​ക്കു​ന്ന​താ​യും കണ്ടെത്തി. ചി​ല ഭീ​ക​ര​രും വി​ഘ​ട​ന​വാ​ദി​ക​ളും ത​ങ്ങ​ളു​ടെ പാ​ക്കി​സ്ഥാ​നി​ലു​ള്ള കൂ​ട്ടാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​നാ​ണ് മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ചതെന്നും പാ​​ക്കി​സ്ഥാ​നി​ലേ​ക്ക് വി​ളി​ച്ച ചി​ല വാ​ട്‌​സ്ആ​പ്പ് കോ​ളു​ക​ൾ കണ്ട് പിടിച്ചതായും പോലീസ് പറഞ്ഞു.

2010ലെ ​കാ​ഷ്മീ​ർ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ കാ​ര​ണ​ക്കാ​ര​നെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന മ​സ്‌​റ​ത്ത് ആ​ല​മി​ന്‍റെ കൈ​യി​ൽ​നി​ന്നുമാണ് ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button