Latest NewsIndiaNews

കാമുകിയെ കൂടത്തിന് അടിച്ചുകൊന്ന് യുവാവ് ജീവനൊടുക്കി

ചെന്നൈ•കാമുകിയെ അടിച്ചുകൊന്ന ശേഷം 25 കാരനായ കാമുകന്‍ തൂങ്ങിമരിച്ചു. ചെന്നൈ മാമല്ലപുരത്താണ് സംഭവം. 20 കാരിയായ ജന്നിഫര്‍ പുഷ്പയും കാമുകന്‍ ജോണ്‍ മാത്യൂസുമാണ് മരിച്ചത്. മരത്തില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ജോണിന്റെ മൃതദേഹം. ജന്നിഫറിന്റെ മൃതദേഹം അടിയേറ്റ് മരിച്ചനിലയില്‍ സമീപത്തെ കാറ്റാടിമര തോട്ടത്തില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഇരുവരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ചെങ്കല്‍പ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

വ്യാഴാഴ്ച, മകളെ കാണാനില്ലെന്ന് കാട്ടി ജന്നിഫറിന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയ പോലീസ് ജന്നിഫറിന്റെ മൊബൈല്‍ഫോണ്‍ മാമല്ലപുരത്തിന് സമീപത്തെ ടൈഗര്‍ കേവ്സില്‍ ഉള്ളതായി കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ സ്ഥലത്തെത്തിയ പോലീസ് സംഘം അവിടെ നിന്നും സെമ്മഞ്ചേരി ജോണ്‍ മാത്യൂസിന്റെ ബൈക്ക് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കാറ്റാടിമരങ്ങള്‍ക്കിടയില്‍ നിന്നും ജെന്നിഫറിന്റെ മൃതദേഹം കണ്ടെത്തി. സമീപത്ത് നിന്ന് രക്തം പുരണ്ട കൂടവും പോലീസ് കണ്ടെടുത്തു. ഒരു സമ്മാനപൊതിയും സമീപത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

സെമ്മഞ്ചേരിയ്ക്ക് സമീപത്തെ സ്കൂള്‍ പഠന കാലം മുതലേ ജോണും ജെന്നിഫറും സുഹൃത്തുക്കളായിരുന്നു. പിന്നീട്, ജെന്നിഫറും കുടുംബവും നഗരത്തിലേക്ക് താമസം മാറ്റി. ജോണ്‍ കുടുംബത്തോടൊപ്പം സെമ്മഞ്ചേരിയിലെ തമിഴ്‌നാട്‌ ഹൗസിംഗ് ബോര്‍ഡ് കോളനിയിലായിരുന്നു താമസം. പക്ഷേ, ഇരുവരും തമ്മില്‍ മരണം വരെ ബന്ധം തുടര്‍ന്നതായും പോലീസ് പറഞ്ഞു.

സ്കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ജോണ്‍ പിതാവിന്റെ തയ്യല്‍ക്കടയില്‍ സഹായിച്ചുവരികയായിരുന്നു. ജോണും ജെന്നിഫറും തമ്മിലുള്ള ബന്ധം ജന്നിഫറിന്റെ വീട്ടുകാര്‍ അറിഞ്ഞതോടെയാണ് പ്രശ്നമായത്. അവര്‍ മകളെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധിച്ചു. ഇതിനെക്കുറിച്ച് ജെന്നിഫര്‍ ജോണിനോട്‌ പറഞ്ഞിരുന്നതായും പോലീസ് പറഞ്ഞു.

വ്യാഴാഴ്ച ജെന്നിഫറിന്റെ ജന്മദിനമായിരുന്നു. അവളുടെ വീട്ടിലേക്ക് ജോണിനെ ക്ഷണിച്ചിരുന്നു. തുടര്‍ന്ന് ബൈക്കില്‍ മാമല്ലപുരത്തെ ടൈഗര്‍ കേവ്സ് പ്രദേശം സന്ദര്‍ശിക്കാന്‍ പോയ ഇരുവരെയും പിറ്റേന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button