Latest NewsKeralaNews

“ഞങ്ങള്‍ക്ക് മലയാളം പഠിക്കണം” ; വ്യതസ്ത ആവശ്യവുമായി എല്‍.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ സമരത്തിൽ

കാസര്‍ഗോഡ്: തികച്ചും വ്യത്യസ്തമായ ഒരു ആവശ്യവുമായി സമരത്തിറങ്ങിയിരിക്കുകയാണ് കാസർകോട്ടെ ബണ്‍പത്തടുക്ക എസ്ഡിപിഎഎ യുപി സ്‌കൂളിലെ എല്‍പി വിഭാഗം വിദ്യാര്‍ത്ഥികള്‍. ഈ വിദ്യാർഥികൾ ഇപ്പോള്‍ മലയാളം പഠിക്കാന്‍ വേണ്ടി സമരം ചെയ്യുകയാണ്. കര്‍ണാടക അതിര്‍ത്തിപ്രദേശത്തോട് ചേര്‍ന്നുനില്‍ക്കുന്ന സ്‌കൂളില്‍ നിന്നും നാല്‍പതിലേറെ കുട്ടികളാണ് മലയാള ഭാഷാപഠനം തങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പോസ്റ്റ്കാര്‍ഡില്‍ കത്തെഴുതിയയച്ച് പ്രതിഷേധമറിയിച്ചത്.

ബണ്‍പത്തടുക്ക സ്‌കൂളില്‍ 2007ലാണ് മലയാളം പഠനമാരംഭിച്ചത്. മലയാളം അധ്യാപികമാരെ പിരിച്ചുവിട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കേരളത്തിലെ കന്നഡ മീഡിയം സ്‌കൂളുകളില്‍ മലയാളം പഠിക്കാനാഗ്രഹിക്കുന്ന കുട്ടികള്‍ക്കായി മലയാളം പഠനം ഉള്‍പ്പെടുത്താമെന്ന കെഇആര്‍ ചട്ടപ്രകാരമാണ് 2007 മുതല്‍ കന്നഡ മീഡിയം സ്‌കൂളുകളില്‍ മലയാള ഭാഷാ പഠനത്തിന് സൗകര്യമൊരുങ്ങുന്നത്.

വിദ്യാര്‍ത്ഥികള്‍ കുറവായതിനാല്‍ വിദ്യാലയം ആദായകരമല്ലെന്നു കാണിച്ചാണ് 42 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലെ മലയാളം അധ്യാപികമാരെ പിരിച്ചുവിടുന്നത്. കഴിഞ്ഞ രണ്ടരവര്‍ഷക്കാലത്തെ ശമ്പളം തിരിച്ചടച്ചാല്‍ ദിവസവേതന അടിസ്ഥാനത്തില്‍ ഇവരെ ഇതേ സ്‌കൂളില്‍ വീണ്ടും നിയമിക്കാമെന്നും വിദ്യാഭ്യാസ വകുപ്പ് ഇവരെ അറിയിച്ചു.


‘ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,

സര്‍, ഞാന്‍ ബണ്‍പത്തടുക്ക സ്‌കൂളില്‍ വിദ്യാര്‍ത്ഥിയാണ്. എനിക്ക് മലയാളം പഠിക്കണം. മലയാളം പഠിക്കണമെങ്കില്‍ ഇവിടെ ടീച്ചര്‍മാര്‍ വേണം. മലയാളം സ്‌കൂള്‍ സംരക്ഷിക്കണമെന്ന് അപേക്ഷിക്കുന്നു.’

shortlink

Related Articles

Post Your Comments

Related Articles


Back to top button