Latest NewsNewsInternationalGulf

ദുബായിൽ വീണ്ടും വൻ അഗ്നിബാധ

ദുബായ്: ദുബായ് മാളിന്റെ അടുത്തായുള്ള കെട്ടിടത്തിന് തീ പിടിച്ചു.രാവിലെ 7.30 ഓടെയാണ് തീ പടരുന്നതും പുക ഉയരുന്നതും ശ്രദ്ധയിൽ പെട്ടത്.കെട്ടിടത്തിൽ പുക ഉയരുന്നത് വ്യക്തമായി കാണാമെന്ന് ദൃക് സാക്ഷികളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപോർട്ട് ചെയ്തു.

ദുബായ് മാളിന്റെ സമീപത്തുള്ള നിരവധി കെട്ടിടങ്ങൾക്കിടയിൽ ഏതിനാണ് തീ പിടിച്ചതെന്ന് വ്യക്തമല്ല.റോഡിൽ നിന്നും മെട്രോ സ്റ്റേഷനിൽ നിന്നും കെട്ടിടത്തിൽ പുക ഉയരുന്നത് വ്യക്തമായി കാണാനാവും. നിരവധി റെസിഡൻസ് ഫ്‌ളാറ്റുകളും ഷോപ്പിങ് കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും ഉള്ള ജന നിബിഡമായ സ്ഥലമാണ് ഇത്.

ആർക്കെങ്കിലും അപകടം പറ്റിയോ എന്നും വ്യക്തമല്ല.സംഭവമറിഞ്ഞ പോലീസും മറ്റു ഫയർ എൻജിനുകളും സ്ഥലത്തെത്തിയിട്ടുണ്ട്. ദുബായ് മാളിനുള്ളിലാണ് അഗ്നി ബാധയെന്നും ചിലർ പറയുന്നുണ്ട്. സംഭവങ്ങളുടെ നിജ സ്ഥിതി വരാനിരിക്കുന്നതേയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button