Latest NewsIndia

എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്: കള്ളപ്പണം വെളുപ്പിക്കലിന് കൂട്ടുനിന്ന 2300 ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കുരുക്കുവീഴുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായാണ് റെയ്ഡ് നടന്നത്. കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്ന 2,300 ഓളം ധനകാര്യ സ്ഥാപനങ്ങളെയാണ് കണ്ടെത്തിയിരിക്കുന്നത്.

രാജ്യത്തെ നടുക്കിയ റെയ്ഡുകളിലൊന്നാണിത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് റെയ്ഡ്. ഇതിനായി രൂപീകരിച്ച പ്രത്യേക ദൗത്യസേനയാണ് റെയ്ഡ് നടത്തിയത്. മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ ഛഗന്‍ ഭുജ്പല്‍ 46 കോടിരൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്നതായി റെയ്ഡില്‍ കണ്ടെത്തി.

മുംബൈയില്‍ 700 കമ്പനികള്‍ ഒരേ മേല്‍വിലാസത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിനും നികുതി വെട്ടിക്കുന്നതിനും സഹായിക്കുന്ന നിരവധി കടലാസ് കമ്പനികളെ കഴിഞ്ഞമാസം പ്രധാനമന്ത്രിയുടെ ഓഫീസ് കണ്ടെത്തിയിരുന്നു. റെയ്ഡിന്റെ പശ്ചാത്തലത്തില്‍ കള്ളപ്പണം വെളുപ്പിക്കുന്ന കമ്പനികളുടേയും അതിന്റെ ഡയറക്ടര്‍മാരുടേയും പട്ടിക തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button