ഒരു ദിവസം പത്ത് മണിക്കൂര്‍ വെറുതെ സോഫയിലിരുന്നാല്‍ 65000 രൂപ രൂപ ശമ്പളം കിട്ടുന്ന ജോലി ലഭിച്ചാൽ ആർക്കും സന്തോഷമാണ്. റഷ്യയിലെ ഫര്‍ണ്ണിച്ചര്‍ കമ്പനിയായ MZ5ല്‍ മുഴുവന്‍ സമയ സോഫ ടെസ്റ്റരാണ് അന്ന. 26 കാരിയായ അന്ന ചെര്ടന്റേശ്വ എന്ന യുവതിയുടെ ജോലി അതാണ്. ഒരു ദിവസത്തില്‍ പത്ത് മണിക്കൂറോളം പുതിയ സോഫകളുടെ ഗുണനിലവാരം, ഇരിക്കുമ്പോഴുള്ള സുഖം ഇതൊക്കെ വിലയിരുത്തലാണ് അന്ന ചെയ്യുന്നത്.
ഈ ജോലിക്കായി 5000ത്തിലധികം പേര് അപേക്ഷ അയച്ചിരുന്നു. വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അപേക്ഷകരില്‍ നിന്ന് അന്നയെ തെരഞ്ഞെടുത്തതെന്ന് കമ്പനിയുടെ ഔദ്യോഗിക വക്താവ് പറയുന്നു. അലസത കാണിക്കേണ്ട ജോലിയല്ല ഇതെന്നും താന്‍ എത്ര സമയം കൂടുതല്‍ സോഫയില്‍ ഇരിക്കുന്നുവോ അത്രയും ജോലിക്ക് അതാവശ്യമാണെന്നും അന്ന പറയുന്നു. നിലവില്‍ കമ്പനിയില്‍ പ്രൊബേഷനിലാണ് അന്ന. മൂന്നുമാസത്തെ പ്രൊബേഷന്‍ സമയത്ത് 65000 രൂപയാണ് അന്നയുടെ ശമ്പളം.
Post Your Comments