ലക്നോ : കോൾഡ് സ്റ്റോറേജ് യൂണിറ്റിൽ വാതക ചോർച്ച. ഉത്തർപ്രദേശിലെ ഫത്തേപുർ ജില്ലയിലെ ജഹാനാബാദിൽ കോൾഡ് സ്റ്റോറേജ് യൂണിറ്റിൽ അമോണിയ ചോർന്നു. നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സൂചന. ഞായറാഴ്ച രാത്രിയിലായിരുന്നു അപകടം. സമീപപ്രദേശത്തെ വീടുകളിൽനിന്നും ആളുകളെ ഒഴിപ്പിച്ചതായും,സംഭവസ്ഥലത്തിന് രണ്ടു കിലോമീറ്റർ ചുറ്റുളവിൽ വാഹന ഗതാഗതം നിരോധിച്ചതായും അധികൃതർ അറിയിച്ചു.
Post Your Comments