ലഖ്നൗ; ഉത്തര്‍പ്രദേശില്‍ വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന പരീക്ഷകൾ കണക്കിലെടുത്ത് യുപിസർക്കാര്‍ സമരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. സംസ്ഥാന സർവകലാശാലകളിലേയും കോളേജുകളിലേയും ജീവനക്കാരുടെ സമരങ്ങൾക്കാണ് മൂന്നുമാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. എസന്‍ഷ്യൽ സർവീസ് മെയിന്‍റനന്‍സ് ആക്ട് പ്രകാരമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ജൂൺ 30 വരെ തൊഴിലാളികൾ ഒരു കാരണവശാലും സമരം ചെയ്യാൻ പാടില്ല.ഉത്തർപ്രദേശിലാകെ 18 സംസ്ഥാന സർവകലാശാലകളും, 4000 കോളേജുകളുമാണ് ഉള്ളത്. വരും ദിവസങ്ങളിൽ വിദ്യാർത്ഥികൾക്ക് പരീക്ഷകൾ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പൊതുജന താൽപര്യം മുൻനിർത്തിയാണ് സർക്കാരിന്‍റെ നടപടി. എസന്‍ഷ്യൽ സർവീസ് മെയിന്‍റനന്‍സ് ആക്ട് പ്രകാരം ജീവനക്കാർ അടിയന്തര ഘട്ടം കണക്കിലെടുത്ത് തൊഴിലെടുക്കേണ്ടതുണ്ട്.
Post Your Comments