
തിരുവനന്തപുരം: ലൈംഗീകാരോപണ വിവാദത്തില്‍ രാജിവെച്ചൊഴിഞ്ഞ എ കെ ശശീന്ദ്രന്റെ സ്ഥാനത്തേക്ക് എന്‍സിപി നേതാവും വ്യവസാസിയുമായ തോമസ് ചാണ്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.രാജ്ഭവനിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വൈകീട്ട് നാലിനാണ് സത്യപ്രതിജ്‌ഞ.ഫോൺ വിളി വിവാദത്തിൽ കുരുങ്ങി എ കെ ശശീന്ദ്രൻ രാജിവച്ചതോടെ, പ്രതീക്ഷിച്ചതിലും നേരത്തെ തോമസ് ചാണ്ടിക്ക് മന്ത്രിസഭയിലേക്ക് വഴിയൊരുങ്ങി.
മൂന്നു തവണ എംഎൽഎയായ തോമസ് ചാണ്ടി, മന്ത്രിയാകുന്നത് ഇതാദ്യം. ശശീന്ദ്രന് പകരം മന്ത്രി ഉടനുണ്ടാകില്ലെന്ന് ആദ്യഘട്ടത്തിൽ സൂചന ഉണ്ടായിരുന്നെങ്കിലും, എൻസിപി അവകാശമുന്നയിച്ചതോടെ തീരുമാനം മാറി. പാർട്ടി കേന്ദ്രനേതൃത്വത്തിൻറെ പിന്തുണയോടെയാണ്, തോമസ് ചാണ്ടി മന്ത്രിസഭയിൽ എത്തുന്നത്.
Post Your Comments