തിരുവനന്തപുരം: ദമാമില്‍ കുടുങ്ങി കിടക്കുന്ന 29 മലയാളികള്‍ക്ക് രക്ഷകയായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. 29 മലയാളികളെയും ഉടന്‍ നാട്ടിലെത്തിക്കുമെന്ന് സുഷമ സ്വരാജ് പറഞ്ഞു. വീസ തട്ടിപ്പിനെ തുടര്‍ന്നു രണ്ടു വര്‍ഷമായി ഇവര്‍ ദമാമില്‍ കുടുങ്ങി കിടക്കുകയാണ്.
29 മലയാളികളെ അടുത്ത ആഴ്ച നാട്ടിലെത്തിക്കുമെന്ന ഉറപ്പാണ് സുഷമ സ്വരാജ് നല്‍കിയത്. ഇപ്പോള്‍ ദമാമിലുള്ള ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതായി വിദേശകാര്യമന്ത്രായലം വ്യക്തമാക്കി.
രണ്ടു വര്‍ഷം മുന്‍പ് 29 മലയാളികളുടെ വീസയും പാസ്പോര്‍ട്ടും സ്പോണ്സര് കമ്പനിക്കു കൈമാറിയതാണ് ഇവരെ കുടുക്കിയത്.
Post Your Comments