NewsInternational

ശിരോവസ്ത്രം ധരിക്കാതിരുന്നതിന് തല മുണ്ഡനം ചെയ്ത് ശിക്ഷിച്ച അമ്മയോട് മകൾ ചെയ്തത്

 

ഇറ്റലി: മകൾ മതാചാര പ്രകാരമുള്ള ശിരോവസ്ത്രം ധരിക്കാൻ വിസമ്മതിച്ചതിനാൽ മകളുടെ തല മുണ്ഡനം ചെയ്ത് അമ്മ. ബംഗ്ലാദേശി സ്വദേശികളായ അമ്മയും മകളുമാണ് കഥാപാത്രങ്ങൾ. എന്നാൽ മകൾ ഇതിൽ പ്രതിഷേധിച്ചു അമ്മയോട് ചെയ്തത് അതിലും വലിയ കാര്യം. അമ്മയ്‌ക്കെതിരെ മകൾ പോലീസിൽ പരാതി നൽകി. തന്നെ എപ്പോഴും അനാവശ്യമായി വഴക്ക് പറയുകയും തനിക്ക് ശിരോവസ്ത്രമില്ലാതെ സ്‌കൂളിൽ പോകാൻ അനുമതി നിഷേധിക്കുകയും ചെയ്‌തെന്ന് പൊലീസിന് നൽകിയ പരാതിയിൽ പെൺകുട്ടി പറയുന്നു.

തന്നെയും സഹോദരിമാരെയും എപ്പോഴും അപമാനിക്കുകയും കൂട്ടുകാരായ പെൺകുട്ടികളോടോ ആൺകുട്ടികളോടോ സംസാരിക്കാൻ അനുമതി നൽകില്ലെന്നും പരാതിയിൽ പറയുന്നുണ്ട്. ഒപ്പം തന്നെ അവർ വീണ്ടും ബംഗ്ളാദേശിലേക്കയത് ഉടൻ തന്നെ തന്റെ വിവാഹം നടത്തിക്കുമോ എന്നും താൻ ഭയപ്പെടുന്നഹായി പെൺകുട്ടി പറയുന്നു.തന്റെ ക്ലാസ് ടീച്ചർ വഴി ആണ് പെൺകുട്ടി പോലീസിനെ ഈ വിവരം അറിയിച്ചത്.പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button