
റാന്നി: തന്റെ പറമ്പിൽ സ്വന്തമായി വിളയിച്ച അത്ഭുത ഭീമൻ മരച്ചീനിയുമായി റെജി.ഒരു മൂട്ടിൽ നിന്ന് വിളഞ്ഞ 150 കിലോ തൂക്കമുള്ള ഈ മരച്ചീനി ആറുപേര്‍ ഒന്നര മണിക്കൂറോളം പ്രയത്നിച്ചാണ് പുറത്തെടുത്തത്. ഒരു വർഷം മുൻപാണ് റെജി ഈ മരച്ചീനി തന്റെ പറമ്പിൽ നട്ടത്.
ആമ്പക്കാടന്‍ ഇനത്തില്‍പെട്ട ഈ മരച്ചീനി ഇനം സാധാരണ 20 മുതല്‍ 30 കിലോ വരെ തൂക്കത്തിലാണ് കാണപ്പെടുക.റെജിയുടെ പറമ്പിൽ ഇതാദ്യമല്ല ഭീമൻ വിളകൾ വിളയിക്കുന്നത്. 28 ഇഞ്ച് നീളമുള്ള വെണ്ടയ്ക്ക,ഒന്‍പത് അടി പൊക്കമുള്ള ചേന, ഏഴ് അടി പൊക്കമുള്ള ചേമ്പ് എന്നിവ വിളയിച്ച് റെജി ലിംക ബുക്ക്സ് ഓഫ് റെക്കോഡ്സില്‍ തന്റെ വിളവുകൾ എത്തിച്ചിട്ടുണ്ട്.
Post Your Comments