ഹൈദരാബാദ് : ആശുപത്രിയില്‍ സ്‌ട്രെക്ചര്‍ ഇല്ലാത്തതിനാല്‍ ഡ്രിപ്പ് ഇട്ട് കിടത്തിയ ബാലനെ കയ്യില്‍ എടുത്ത് കൊണ്ടു പോയി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നിലോഫര്‍ ആശുപത്രിയിലാണ് സംഭവം. ഐ.വി ഡ്രിപ്പും ഓക്‌സിജന്‍ സിലിണ്ടറും മറ്റ് രണ്ട് പേര്‍ കയ്യില്‍ ഏന്തിയാണ് കൊണ്ടു പോയത്. തുടര്‍ന്ന് ബാലനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
നഗരത്തിലെ ഗാന്ധി ആശുപത്രിയില്‍ വീല്‍ചെയറില്ലാത്തതിന് ഒരു യുവാവ് ടോയ് സ്‌കൂട്ടര്‍ ഉപയോഗിച്ചത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രിപ്പിട്ട ബാലനെ കയ്യില്‍ എടുത്തു കൊണ്ട് പോയത്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
Post Your Comments