ന്യൂഡല്‍ഹി : ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് പുതിയ റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.6 ശതമാനമായി ഉയരുമെന്ന് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് സിങ്കപ്പൂരിന്റെ (ഡിബിഎസ്) റിപ്പോര്‍ട്ട്. നിലവിലുള്ള സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ഇന്ത്യയുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുമെന്നും ഇതിനോടൊപ്പം വര്‍ധിച്ചുവരുന്ന ജോലിക്ഷമതയുള്ള യുവാക്കളുടെ എണ്ണവും വളര്‍ച്ചക്ക് സഹായിക്കുമെന്ന് ആഗോള ധനകാര്യ സ്ഥാപനമായ ഡിബിഎസിന്റെ റിപ്പോര്‍ട്ട് പറയുന്നു.
ഉയര്‍ന്ന ഉപഭോഗം, ശരിയായ സമയത്തുള്ള മഴ, പൊതുമേഖലയിലെ ഉയര്‍ന്ന ചിലവിടല്‍, കയറ്റുമതി വര്‍ധന എന്നിവ ഇന്ത്യയുടെ വളര്‍ച്ചയെ സഹായിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ജിഡിപി വളര്‍ച്ചക്ക് ഈ വര്‍ഷം ചില തടസങ്ങള്‍ ഉണ്ടായെങ്കിലും അടുത്ത വര്‍ഷത്തോടെ വളര്‍ച്ച 7.6 ശതമാനമായി ഉയരുമെന്നാണ് ഡിബിഎസിന്റെ അനുമാനം.
Post Your Comments