
ബെംഗളൂരു ; ഇന്ത്യൻ പ്രീമിയർ ലീഗ് ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് വീണ്ടും തിരിച്ചടി. ടീം നായകൻ വിരാട് കോഹ്ലിക്കു പിന്നാലെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ തോളെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന്‍ കെ.എൽ. രാഹുലും ഐപിഎൽ ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീമിൽ നിന്നും പുറത്തായി. അഞ്ച് ആഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ രാഹുലിനു നിർദ്ദേശിച്ചിരിക്കുന്നത്. ഓസീസിനെതിരായ പരമ്പരയിൽ ആറ് അർധ സെഞ്ചുറികൾ നേടി രാഹുൽ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഓസീസിനെതിരായ മൂന്നാം ടെസ്റ്റിൽ ഫീൽഡ് ചെയ്യുന്നതിനിടെ തോളിനു പരിക്കേറ്റത് കോഹ്‌ലിക്ക് ഇത്തവണത്തെ സീസൺ നഷ്ടപ്പെടാൻ കാരണമായി. പത്താം സീസണ്‍ ഇന്ത്യൻ പ്രീമിയർ ലീഗിനു ഏപ്രിൽ അഞ്ചിന് തുടക്കമാകും.
Post Your Comments