തിരുവനന്തപുരം: സംസ്ഥാനത്തു രൂകഷമായ അരി പ്രതിസന്ധിയുണ്ടായപ്പോൾ അരി ഇറക്കുമതി ചെയ്തതിൽ സംസ്ഥാന സർക്കാർ ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടത്തിയതായി ആരോപണം. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.ബി ഗോപാലകൃഷ്ണനാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.കിലോയ്ക്ക് ഇരുപത്തി നാല് രൂപയ്ക്ക് ലഭിക്കുന്ന അരി ഇരുപത്തിയേഴ് രൂപയ്ക്ക് കരിമ്പട്ടികയിലുളള കമ്പനി മുഖേനെയാണ് ഇറക്കുമതി ചെയ്തത് എന്നാണ് ബിജെപി നേതാവിന്റെ ആരോപണം.കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ ബംഗാളിൽ നിന്നും സംസ്ഥാനസർക്കാർ അരി ഇറക്കുമതി ചെയ്തതിലാണ് ഇത്തരം അഴിമതി ആരോപിക്കുന്നത്.
കരിമ്പട്ടികയിൽ പെട്ട തിരുവനന്തപുരത്തെ സ്വകാര്യകമ്പനിക്ക് ടെണ്ടർ നൽകിയത് മൂലം കിലോയ്ക്ക് ഇരുപത്തിനാല് രൂപ നിരക്കിൽ ലഭിക്കേണ്ട അരി ഇരുപത്തിയേഴ് രൂപക്കാണ് സർക്കാർ വാങ്ങിയത്.ബംഗാളിൽ നിന്ന് അരിവാങ്ങിയെന്ന വാദം കളവാണെന്നും ബംഗാൾ സർക്കാരുമായി അറിയിറക്കുമതിയിൽ യാതൊരു ഇടപാടും നടത്തിയിട്ടില്ലെന്നും ഈ അഴിമതിക്ക് കൂട്ടുനിന്നത് സഹകരണ മന്ത്രി കടകംപളളി സുരേന്ദ്രനാണെന്നും അഡ്വ.ഗോപാലകൃഷ്ണൻ ആരോപിക്കുന്നു.
Post Your Comments