NewsInternational

ശാരീരിക വൈകല്യം തടസമല്ല; സ്റ്റീഫന്‍ ഹോക്കിംഗ് ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുന്നു

തന്റെ ശാരീരിക വൈകല്യത്തെ അപാരമായ ബൗദ്ധികതീഷ്ണതയും ശാസ്ത്രഗവേണവും കൊണ്ട് അതിജീവിക്കുന്ന ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുന്നു.

ഞരമ്പുകളെ ബാധിക്കുന്ന മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന അസുഖത്തെതുടര്‍ന്ന് ശരീരം ശോഷിച്ച് വീല്‍ചെയറില്‍ മാത്രമാണ് അദ്ദേഹത്തിന്റെ സഞ്ചാരം. ഈ അവസ്ഥയെ അതിജീവിച്ചാണ് ഇപ്പോല്‍ ബഹിരാകാശ യാത്രയെന്ന സ്വപ്‌നം അദ്ദേഹം യാഥാര്‍ത്ഥ്യമാക്കുന്നത്. വിര്‍ജിന്‍ ഗ്രൂപ്പിന്റെ വിര്‍ജിന്‍ ഗാലറ്റിക് സ്‌പേസ് ക്രാഫ്റ്റിലാണ് ഹോക്കിംഗിന്റെ ബഹിരാകാശ സഞ്ചാരം.

ബഹിരാകാശ യാത്രയ്ക്കുള്ള അവസരം ആവേശത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബഹിരാകാശ യാത്ര വളരെ ആഗ്രഹിച്ചതാണെങ്കിലും തന്റെ ശാരീരിക അവസ്ഥവച്ച് ആരെങ്കിലും തന്നെ കൊണ്ടുപോകുമെന്ന് കരുതിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

വിര്‍ജിന്‍ ഗ്രൂപ്പ് അത് യാഥാര്‍ത്ഥ്യമാക്കി. അവര്‍ സമ്മതം അറിയിച്ചപ്പോള്‍ താന്‍ അത്ഭുതപ്പെട്ടുപോയെന്ന് ഹോക്കിംഗ് വ്യക്തമാക്കി. ബഹിരാകാശ യാത്രയുടെ ഭാഗമായുള്ള സീറോ ഗ്രാവിറ്റി പരിശീലന പരിപാടി വിജയകരമായി അദ്ദേഹം പൂര്‍ത്തിയാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button