NewsIndia

ബി എസ് 3 വാഹനങ്ങള്‍ക്ക് നിരോധനം

ഡൽഹി : ബി എസ് 3 വാഹനങ്ങള്‍ക്ക് നിരോധനം. ഏപ്രില്‍ 1 മുതല്‍ ബി എസ് 3 വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് നിരോധനം. ഭാരത്‌ സ്റ്റേജ് 4 വാഹനങ്ങള്‍ മാത്രമേ വില്‍ക്കാവൂ എന്ന് സുപ്രീംകോടതി അറിയിച്ചു . വാണിജ്യ താല്‍പര്യമല്ല ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനമെന്നും കോടതി അറിയിച്ചു. പരിസ്ഥിതി മലനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കോടതി ഉത്തരവ് . എന്നാല്‍ സമയപരിധി നീട്ടണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. വാഹന നിര്‍മാതാക്കളും ഡീലര്‍മാരുമാണ് കോടതിയെ സമീപിച്ചത്.

ബി.എസ്-3 എൻജിനുകളെ അപേക്ഷിച്ച് 80 ശതമാനം കുറവ് മലിനീകരണമേ ബി.എസ്.-4 വാഹനങ്ങൾക്കുള്ളൂ. പതിമ്മൂന്ന് മെട്രോ നഗരങ്ങളിൽ 2010 ഏപ്രിൽ മുതൽ തന്നെ ബി.എസ്-4 നടപ്പാക്കിയിരുന്നു. എന്നാൽ, ബി.എസ്-4 വാഹനങ്ങളിൽ ഉപയോഗിക്കേണ്ട നിലവാരമുള്ള ഇന്ധനങ്ങൾ എല്ലായിടത്തും ലഭ്യമല്ലാത്തതിനാൽ മറ്റിടങ്ങളിൽ നടപ്പാക്കാൻ വൈകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button