Uncategorized

സ്ത്രീയുടെ നഗ്നചിത്രമെടുത്ത് പണംതട്ടി: ഏഴംഗ സംഘം അറസ്റ്റില്‍

പെരിന്തല്‍മണ്ണ: സ്ത്രീയുടെ നഗ്നചിത്രമെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയില്‍. ഏഴംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണയിലാണ് സംഭവം.

പെരിന്തല്‍മണ്ണ ചെറുകര സ്വദേശികളായ ഒറ്റേത്ത് ഷമീര്‍, പളയംകുളത്ത് സുധീഷ്, കോട്ടത്തൊടി അബ്ദുള്‍ വാഹിദ്, നാലകത്ത് മുഹമ്മദ് നൗഷാദ്, തച്ചര്‍ പള്ളിയാലില്‍ യാസിര്‍, പട്ടക്കുത്ത് മുഹമ്മദ് ഷബീബ്, മലപ്പുറം സ്വദേശിനി റയ എന്നിവരാണ് പിടിയിലായത്. മൊബൈല്‍ ഫോണ്‍ വഴി സ്ത്രീകളെ വലയില്‍ വീഴ്ത്തി നഗ്നചിത്രങ്ങള്‍ എടുക്കുകയാണ് ഇവരുടെ പണി.

ബിസിനസില്‍ പങ്കാളിയാക്കാമെന്ന വാഗ്ദാനങ്ങളും ഇവര്‍ നല്‍കുന്നുണ്ട്. ബിസിനസ് ആവശ്യത്തിന് വാഹനങ്ങളില്‍ കൂട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലങ്ങളിലെത്തിച്ച് സ്ത്രീയെ ഭീഷണിപ്പെടുത്തി നഗ്നയാക്കി ഫോട്ടോ എടുക്കും. ഈ ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പണവും മറ്റും തട്ടിയെടുക്കും. കാര്‍, 45,000 രൂപയുടെ റാഡോ വാച്ച്, അഞ്ചുലക്ഷം രൂപ, സ്വര്‍ണാഭരണങ്ങള്‍ എന്നിവ ഇതിനോടകം തട്ടിയെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button