തിരുവനന്തപുരം : യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മൂന്നാറില്‍ ഒരിഞ്ച് ഭൂമി പോലും കയ്യേറിയിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതുസംബന്ധിച്ച് വി.എസ് അച്യുതാനന്ദന്‍ നടത്തിയിട്ടുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ടായിട്ടുള്ള ആശങ്കകറ്റാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമി യു.ഡി.എഫ് സര്‍ക്കാര്‍ കയ്യേറ്റക്കാര്‍ക്ക് വിട്ടുനല്‍കുകയായിരുന്നുവെന്നും മൂന്നാറില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും വി.എസ് ഇന്നലെ വാര്‍ത്താ സമ്മേളത്തില്‍ ആരോപിച്ചിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ 92 അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുവെന്നും യു.ഡി.എഫിന്റെ കാലത്താണ് അവിടെ വീണ്ടും കയ്യേറ്റം ഉണ്ടായെന്നും വി.എസ് പറഞ്ഞിരുന്നു. യു.ഡി.എഫ് കാലത്ത് മൂന്നാറിലെ അനധികൃത കെട്ടിടങ്ങള്‍ ഒഴിപ്പിച്ചില്ല. എല്ലാ കയ്യേറ്റങ്ങളുടെയും ഒരറ്റത്ത് ചെന്നിത്തലയുടെ പാര്‍ട്ടി ഉണ്ടായിരുന്നുവെന്നും വി.എസ് വിമര്‍ശിച്ചിരുന്നു.
Post Your Comments