മൂന്നാർ: കക്കൂസ് മാലിന്യങ്ങൾ ടാങ്കർ ലോറിയിൽ കൊണ്ടുവന്നു തേയിലത്തോട്ടത്തിലേക്ക് തള്ളി റിസോർട്ട് മാഫിയ. ഇതിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് തോട്ടം തൊഴിലാളികളായ സ്ത്രീകൾ ആശുപത്രിയിൽ.മൂന്നാറിലും പരിസരങ്ങളിലും പ്രവർത്തിക്കുന്ന സ്വകാര്യ റിസോർട്ടുകളാണ് ഇത് ചെയ്തത്. കൊച്ചിമധുര ദേശീയ പാതയോരത്തായി ടാറ്റാ ടീയുടെ പള്ളിവാസൽ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിലെ ഫീല്‍ഡ് നമ്പർ 12/എ യിൽ രണ്ടിടത്തായാണ് കക്കൂസ് മാലിന്യം ഒഴുക്കിയിരിക്കുന്നത്.
തിങ്കളാഴ്ച രാത്രിയാണ് മാലിന്യം ഒഴുക്കിയത്. ചൊവ്വാഴ്ച രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് ആശുപത്രിയിലായത്.തൊഴിലാളികളെ പള്ളിവാസൽ എസ്റ്റേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു.ദേശീയപാതയോരത്തിന്റെ അരികിലുള്ള തേയിലത്തോട്ടങ്ങളിൽ മാലിന്യം തള്ളുന്നത് പതിവാകുന്നതോടെ പോലീസിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന് പരിസരവാസികളും തൊഴിലാളികളും ആവശ്യപ്പെട്ടു.
Post Your Comments