ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്ത് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് മത്സരിക്കുമെന്ന വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ മോഹന്‍ ഭാഗവത് പ്രതികരിക്കുന്നു. തനിക്ക് രാഷ്ട്രപതി മോഹം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിക്കാനില്ലെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി.
രാഷ്ട്രപതി സ്ഥാനം തന്നാലും സ്വീകരിക്കില്ല. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ല. ആര്‍എസ്എസില്‍ തന്നെ പ്രവര്‍ത്തിക്കുന്നതാണ് തന്റെ ഇഷ്ടമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ഹിന്ദു രാഷ്ട്രം സഫലമാകാന്‍ മോഹന്‍ ഭാഗവത് രാഷ്ട്രപതിയാകണമെന്ന് ശിവസേന എംപി സഞ്ജയ് റൗത്ത് പറഞ്ഞിരുന്നു. ഇതേറ്റു പിടിച്ചാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.
Post Your Comments