ലൈംഗീകാരോപണത്തില്‍ എകെ ശശീന്ദ്രനെ വലിച്ചുകീറി ഒട്ടിച്ച് വാര്‍ത്ത നല്‍കിയ സ്വകാര്യ ചാനല്‍ വിഷയം വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇത് മറ്റ് മാധ്യമപ്രവര്‍ത്തകരെയും ബാധിച്ചു തുടങ്ങി. മാധ്യമപ്രവര്‍ത്തനത്തിലെ ധാര്‍മ്മികതയെ ചോദ്യം ചെയ്യാന്‍ ഇടയാക്കിയിരിക്കുകയാണ്.
ഇതിനിടയിലാണ് ന്യൂസ് 18 ചാനല്‍ റിപ്പോര്‍ട്ടര്‍ സുവി വിശ്വനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നത്. അഭിമുഖത്തിനായി വിളിച്ചപ്പോള്‍ ഒരു മുതിര്‍ന്ന സിപിഐഎം നേതാവില്‍ നിന്നും തനിക്കുണ്ടായ അനുഭവം പങ്കുവെക്കുകയായിരുന്നു സുവി. മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിമുഖത്തിന് വിളിച്ചപ്പോള്‍, ശശീന്ദ്രനാക്കാനാണോ എന്നായിരുന്നു സിപിഐഎം നേതാവ് പ്രതികരിച്ചതെന്ന് സുവി പറയുന്നു.
പെണ്‍കുട്ടി ആണേല്‍ വരണമെന്നില്ല, അഭിമുഖത്തിന് ആണ്‍കുട്ടികളെ പറഞ്ഞുവിട്ടാല്‍ മതി. നേതാക്കള്‍ക്ക് പണി എപ്പോള്‍ വരുമെന്ന ഭയമാണ്. നേതാക്കള്‍ ഇങ്ങനെ പ്രതികരിച്ചാല്‍ എന്താണ് ചെയ്യേണ്ടതെന്ന് സുവി ചോദിക്കുന്നു. മന:സാക്ഷിക്ക് നിരക്കാത്തതൊന്നും വാര്‍ത്തയായി ഇതുവരെ നല്‍കിയിട്ടില്ല. താന്‍ മാത്രമല്ല, ഈ മേഖലയിലെ ഭൂരിപക്ഷം സ്ത്രീകളും അങ്ങനെയാണെന്നാണ് വിശ്വാസം.
മന്ത്രിക്കെതിരെ സ്വകാര്യ ചാനല്‍ നല്‍കിയ വാര്‍ത്തയോടെ ജേര്‍ണലിസത്തിന്റെ വിശ്വാസ്യത തകര്‍ന്നു എന്നും കരുതുന്നില്ല. മാധ്യമ പ്രവര്‍ത്തനം തുടര്‍ന്ന് ചെയ്യാന്‍ പറ്റാത്ത പണിയായി എന്നും തോന്നുന്നില്ല. ഏതാനും പാപ്പരാസികള്‍ ചെയ്യുന്ന പാപ്പരാസിത്തരത്തിന് നമുക്കെന്ത് ചെയ്യാനാകും? ഇത്തരം വഷളന്‍ വര്‍ത്തമാനങ്ങള്‍ എങ്ങനെ സഹിക്കുമെന്നും സുവി ചോദിക്കുന്നു. ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം വായിക്കാം..
Post Your Comments