കൊച്ചി: തടവുകാര്‍ക്ക് ശിക്ഷയിളവ് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ഹൈക്കോടതി താല്‍കാലികമായി തടഞ്ഞു. തൃശൂർ സ്വദേശി നൽകിയ പൊതു തലറിയ ഹർജിയിലാണ് കോടതി ഉത്തരവ്.തടവുകാരെ ഇപ്പോള്‍ വിട്ടയക്കരുത്. ഇതുമായി ബന്ധപ്പെട്ട ജയില്‍ രേഖകള്‍ ഹാജരാക്കണം. കേരളത്തിലെ ഒരോരോ ആഘോഷങ്ങളുടെ പേരില്‍ തടവുകാര്‍ക്ക് ശിക്ഷയിളവ് നല്‍കാനുള്ള നീക്കംനല്ലതാണോ എന്ന് കോടതി ചോദിച്ചു.
വിവിധ കേസുകളിൽ തടവ് ശിക്ഷയനുഭവിക്കുന്ന 1850 തടവുകാർക്ക് ശിക്ഷയിളവ് നൽകാൻ ഗവർണ്ണർക്ക് നൽകിയ ഫയൽ അദ്ദേഹം തിരിച്ചയച്ചിരുന്നു.തടവുകാരെ വിട്ടയക്കുന്നത് സംബന്ധിച്ച സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നു പരിശോധിക്കണമെന്നായിരുന്നു ഗവർണ്ണറുടെ നിർദ്ദേശം.ടി പി വധക്കേസിലുൾപ്പെട്ടതും നിഷാമിനും മറ്റു കൊടും കുറ്റവാളികൾക്കും ശിക്ഷയിളവ് നൽകാൻ തീരുമാനിച്ചതിനെതിരെ വൻ വിവാദമുണ്ടാകുകയും ചെയ്തു.
Post Your Comments