ദുബായി: അത്മാര്‍ഥതയ്ക്കും ജോലിയിലുള്ള സ്വയം സമര്‍പ്പണത്തിലും ദുബായി പോലീസിനെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല. സത്യസന്ധമായ ഈ നിലപാടിനെ അരക്കിട്ടുറപ്പിക്കുന്ന ഒരു സംഭവം ഇതാ റിപ്പോര്‍ട്ടുചെയ്തിരിക്കുന്നു. പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ തന്റെ ഔദ്യോഗിക വാഹനം തട്ടിയതിന് സ്വന്തം പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് മാതൃകയായ ദുബായി പോലീസ് ഉദ്യോഗസ്ഥന്‍ നവമാധ്യമങ്ങളില്‍ താരമായി മുന്നേറുന്നു. ഒപ്പം ദുബായി പോലീസിന്റെ കൃത്യനിഷ്ടയും സത്യസന്ധതയും ഒരുവട്ടം കൂടി ലോകമാകെ പരക്കുകയും ചെയ്യുന്നു.
ദുബായി പോലീസിലെ ഉദ്യോഗസ്ഥനായ അബ്ദുള്ള ഇബ്രാഹിം മുഹമ്മദ് ആണ് സ്വന്തം പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് മാതൃകയായ പോലീസുകാരന്‍. ഈജിപ്ത്യന്‍ സ്വദേശിയുടെ പാര്‍ക്കു ചെയ്തിരുന്ന കാറിലാണ് ഇബ്രാഹിമിന്റെ കാര്‍ തട്ടിയത്. ഉടന്‍തന്നെ സ്വന്തം പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ഇബ്രാഹിം കേസ് റിപ്പോര്‍ട്ട് കാറിന്റെ വിന്‍ഡ് സ്‌ക്രീനില്‍ പതിക്കുകയും ചെയ്തു.
പിന്നീട് കാര്‍ എടുക്കാനെത്തിയ ഈജിപ്ത്യന്‍ ഡോക്ടറാണ് തന്റെ കാറിന്റെ വിന്‍ഡ് സ്‌ക്രീനില്‍ റിപ്പോര്‍ട്ട് കണ്ട് ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഈജിപ്ത്യന്‍ മാധ്യമങ്ങളില്‍പ്പോലും ഈ സംഭവം വന്‍വാര്‍ത്തയായി. നിരവധിപേരാണ് പോലീസുകാരനെ അഭിനന്ദിച്ച്‌കൊണ്ട് രംഗത്തുവന്നത്. ജോലിയിലുള്ള ആത്മാര്‍ത്ഥയും സത്യസന്ധതയും കൊണ്ട് ഹീറോയായ തങ്ങളുടെ സഹപ്രവര്‍ത്തകനെ ദുബായി പോലീസും ആദരിച്ചു.
Post Your Comments