ലക്‌നൗ: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മുസ്ലീം യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പ്രചരിപ്പിച്ചതിനാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഒരു ഹിന്ദു പുരോഹിതന്‍ മാംസം വാങ്ങുന്ന ചിത്രമാണ് ഇയാള്‍ പ്രചരിപ്പിച്ചത്.
ഉത്തര്‍പ്രദേശില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ അടച്ചുപൂട്ടിച്ചതിന് പിന്നാലെയാണ് ഈ ചിത്രം പ്രചരിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ ജാബുവാ സ്വദേശി ആതിക്ക് അഫ്സല്‍ ഖാനെയാണ് പോലീസ് അറസറ്റ് ചെയ്തത്. ‘റഹീമിന്റെ കടയില്‍ നിന്നും രാം പച്ചറികള്‍ മേടിക്കുകയാണ്, ഒരു ദുര്‍ബല ചിത്രം’ എന്ന കുറിപ്പോടുകൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തത്.
സെക്ഷന്‍ 505(2) വകുപ്പ് പ്രകാരം മതവികാരത്തെ വൃണപ്പെടുത്തുന്ന കുറ്റം ചെയ്തുവെന്നാണ് ആരോപണം. ജാബുവയിലെ കൈലാഷ് മാര്‍ഗ് സ്വദേശി അനില്‍ ഹേമരാജ് പ്രജാപതിയുടെ പരാതിയിലാണ് അറസ്റ്റ്.
Post Your Comments