അനധികൃതമായി സൂക്ഷിച്ച 4,000 കിലോ പടക്കം പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് പയഞ്ചേരി മുക്കിലെ ഗോഡൗണിൽ നിന്നാണ് വിഷു വിപണി ലക്ഷ്യമിട്ട് സൂക്ഷിച്ച അനധികൃത പടക്കങ്ങൾ ഇരിട്ടി പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കടയുടമ ഇരിട്ടി സ്വദേശി പ്രകാശനെ (40) പോലീസ് അറസ്റ്റുചെയ്തു. 500 കിലോഗ്രാം പടക്കം സൂക്ഷിക്കുന്നതിനുള്ള ലൈസൻസ് മാത്രമേ കടയുടമയ്ക്കു ഉണ്ടായിരുന്നുള്ളുവെന്ന് പോലീസ് അറിയിച്ചു.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തെ തുടർന്ന് ഇരിട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
Post Your Comments