NewsIndia

പാര്‍ലമെന്റില്‍ ബുധനാഴ്ച ഹിന്ദു പുതുവത്സരാഘോഷം

ന്യൂഡല്‍ഹി: ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഹിന്ദു പുതുവത്സര ദിനം ആഘോഷിക്കുന്നു. ബുധനാഴ്ചയാണ് ഹിന്ദുപുതുവത്സരദിനം.

ഹിന്ദു കലണ്ടര്‍ പ്രകാരം പുതുവത്സര ദിനമായി കണക്കാക്കുന്നത് ഗുഡി പാഡ്‌വ ദിനമാണ്. ഇത്തവണ മാര്‍ച്ച് 29 ന് ബുധനാഴ്ചയാണ് ഈ ദിവസം. ബുധനാഴ്ച ഗുഡി പാഡ്‌വ ദിനം പാര്‍ലമെന്റില്‍ ആഘോഷിക്കാനാണ് തീരുമാനം. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് പാര്‍ലമെന്റില്‍ ഗുഡി പാഡ്‌വ ആഘോഷിക്കുന്നത്.

സ്പീക്കര്‍ സുമിത്ര മഹാജന്റെ അധ്യക്ഷതയിലാണ് ആഘോഷ ചടങ്ങുകള്‍ നടക്കുക. ആഘോഷ ചടങ്ങുകളിലേക്ക് ഇരുസഭകളിലേയും അംഗങ്ങളെ ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങുകളില്‍ പങ്കെടുക്കും. ആഘോഷചടങ്ങുകളുടെ ഭാഗമായി എംപിമാര്‍ക്ക് ഉച്ചഭക്ഷണവുമുണ്ടാകും. അതേസമയം, പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ മുടക്കമില്ലാതെ നടക്കുമെന്നും ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്ത ‘ന്യൂസ് 18’ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button