തിരുവനന്തപുരം: ഇന്ത്യൻ പാർലമെന്റിനെ ഒരു ഭക്തജന സമാജമാക്കി മാറ്റുകയാണ് എന്ന് ബിനോയ് വിശ്വം എംപി. അദാനിയെപ്പറ്റി മിണ്ടിയാൽ ഭരണപക്ഷം പാർലമെൻറ് സ്തംഭിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെൻ്റ് പ്രത്യേക സമ്മേളനത്തെയും അദ്ദേഹം വിമർശിച്ചു. നരേന്ദ്രമോദി രാജ്യം ഭരിക്കുമ്പോൾ ജനാധിപത്യ വ്യവസ്ഥയ്ക്ക് പാർലമെന്ററി സംവിധാനത്തിന് എന്തെല്ലാം ക്ഷതങ്ങൾ സംഭവിക്കാമെന്ന് ഈ നടപടികൾ വ്യക്തമാക്കുന്നു എന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. ട്വന്റി ഫോർ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘സമ്മേളനം വിളിച്ചു ചേർക്കുന്നതിന് രാഷ്ട്രപതി അയക്കേണ്ട സമൻസിന് മുൻപ് തന്നെ കേന്ദ്രമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചു. പ്രത്യേക സമ്മേളനത്തിന്റെ കാര്യപരിപാടികൾ പോലും ആർക്കും അറിയില്ല. ചെക്ക് ആൻഡ് ബാലൻസ് സിസ്റ്റത്തിന്റെ ഒരു തത്വങ്ങളെയും മൂല്യങ്ങളെയും പാലിക്കാതെയാണ് പാർലമെൻറ് മുന്നോട്ടുപോകുന്നത്. ഇന്ത്യൻ പാർലമെന്റിനെ ഒരു ഭക്തജന സമാജം ആക്കി മാറ്റുകയാണ്. അദാനിയെ പറ്റി മിണ്ടിയാൽ ഭരണപക്ഷം പാർലമെൻറ് സ്തംഭിപ്പിക്കും. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് കത്തയച്ചിട്ടുണ്ട്.’ ബിനോയ് വിശ്വം വ്യക്തമാക്കി.
Post Your Comments