ടെസ്റ്റ്‌ പരമ്പരയിലെ തോല്‍വി ; ക്ഷമാപണവുമായി സ്മിത്ത്

ദില്ലി: ഇന്ത്യക്കെതിരേ വാശിയേറിയ ഒരു ക്രിക്കറ്റ്‌ പരമ്പര ആയിരുന്നതിനാല്‍ നിയന്ത്രണം അല്പം വിട്ടു പോയെന്ന് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്. ചൊവ്വാഴ്ച ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് പരമ്പര നേടിയതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്മിത്ത് മാപ്പ് പറഞ്ഞത്. അവസാന മത്സരത്തില്‍ എട്ടു വിക്കറ്റിന് ജയിച്ച ഇന്ത്യ പരമ്പര 2-1 ന് സ്വന്തമാക്കുകയായിരുന്നു .

വാശിയേറിയ പരമ്പരയായിരുന്നതിനാൽ സമ്മര്‍ദ്ദം കൂടുതലായിരുന്നു. ആ സമയത്ത് മനോ നിയന്ത്രണം നഷ്ടപ്പെട്ട് എല്ലാം വൈകാരികമായി പോയി. ഇപ്പോള്‍ എല്ലാത്തിനും മാപ്പു ചോദിക്കുന്നു.  പരമ്പരയില്‍ ഉടനീളം ഉമേഷ് യാദവ് മികച്ച പ്രകടനം കാട്ടിയെന്നും, തന്‍റെ കരിയറില്‍ തന്നെ ഏറ്റവും മികച്ച പരമ്പരകളില്‍ ഒന്ന് തന്നെയായിരുന്നു ഇതെന്നും സ്മിത്ത് പറഞ്ഞു.

പരമ്പരയില്‍ സ്മിത്ത് മികച്ച പ്രകടനമാണ് നടത്തിയത്. ഇന്ത്യന്‍ ബൗളര്‍മാരെ പ്രകീര്‍ത്തിച്ച സ്മിത്ത് മൂന്നാം ദിവസം അവര്‍ കളിച്ച രീതിയേയും ഊന്നി പറഞ്ഞു.

Share
Leave a Comment