തിരുവനന്തപുരം; യന്ത്രതകരാർ കണ്ടെത്തിയതിനെ തുടർന്ന് പറന്നുയര്‍ന്ന വിമാനം നിലത്തിറക്കി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും 128 യാത്രക്കാരുമായി പറന്നുയര്‍ന്ന കുവൈറ്റ് എയർവെയ്സിന്റെ വിമാനമാണ് തിരിച്ചിറക്കിയത്. പറന്നയുർന്ന ഉടനെയാണ് വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയത്. തുടർന്ന് വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുകയും വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ട ശേഷം പൈലറ്റ് അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു.
അടിയന്തര ലാന്റിംഗിന് സൗകര്യം ചെയ്തതിനാൽ വന്‍ ദുരന്തമാണ് ഒഴിവായത്. വിമാനത്തിന്റെ യന്ത്രത്തകരാർ പരിഹരിച്ച ശേഷം പുലർച്ചെ ആറരയോടെ വിമാനം കുവൈറ്റിലേക്ക് പറന്നു.
Post Your Comments