തിരുവനന്തപുരം :തനിക്കെതിരായ വാര്‍ത്തയില്‍ അസ്വഭാവികതയെന്ന് എ.കെ ശശീന്ദ്രന്‍. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാൻ എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്ത പുറത്തുവന്ന ഉടൻ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. സര്‍ക്കാരിന്റെയും മുന്നണിയുടേയും പ്രതിച്ഛായ കാക്കാനാണ് രാജി വെച്ചത്. തന്റെ ഭാഗത്തിനനുസരിച്ചുള്ള ഒരന്വേഷണമല്ല വേണ്ടത്. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കും. മികച്ച പിന്തുണയാണ് മാധ്യമങ്ങള്‍ ഇതുവരെ നല്‍കിയിട്ടുള്ളതെന്നും,കെഎസ്ആര്‍ടിസിയെ നല്ല രീതിയിലാക്കിയിട്ടാണ് പടിയിറങ്ങുന്നത്. അദ്ദേഹം പറഞ്ഞു. അന്വേഷണം ആരംഭിക്കുമ്പോൾ മന്ത്രിസ്ഥാനത്തിരിക്കുന്നത് ശരിയല്ല എന്നും നിരപരാധിത്വം തെളിയിക്കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments