കൊച്ചി: മന്ത്രി സ്ഥാനം രാജിവെച്ച എകെ ശശീന്ദ്രനെ പിന്തുണച്ച് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍. ഏതായാലും ഉമ്മന്‍ചാണ്ടിയെ പോലെ കടിച്ചുത്തൂങ്ങിയില്ല. ശശീന്ദ്രന്‍ കാണിച്ചതാണ് അന്തസെന്നും അദ്ദേഹം പറഞ്ഞു.
ശശീന്ദ്രന്റെ രാജി പാര്‍ട്ടിയോ മുഖ്യമന്ത്രി പിണറായി വിജയനോ ആവശ്യപ്പെട്ടിട്ടില്ല. ആരോപണങ്ങള്‍ ഉയര്‍ന്ന് മിനിട്ടുകള്‍ക്കകം അദ്ദേഹം രാജി പ്രഖ്യാപിച്ചു. ശശീന്ദ്രനെതിരെ തെളിവോ മറ്റു കാര്യങ്ങളോ ഒന്നും തന്നെ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഉമ്മന്‍ചാണ്ടി കടിച്ചുത്തൂങ്ങിയ പോലെ നിന്നില്ലല്ലോ എന്നാണ് ഉഴവൂര്‍ വിജയന്‍ പറഞ്ഞു.
മുന്‍ സര്‍ക്കാരിന്റെ പോലെ ന്യായീകരിക്കാന്‍ ആരും വന്നില്ല. തെളിവുകള്‍ വരട്ടെ, തെറ്റുകള്‍ ഉണ്ടെങ്കില്‍ ശിക്ഷിക്കട്ടെയെന്നും വിജയന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ആര്‍ക്കും ശശീന്ദ്രനോട് വിരോധമില്ല. ആരാകണം മന്ത്രിയെന്ന കാര്യം ശരത് പവാറുമായും മുഖ്യമന്ത്രിയുമായും ആലോചിച്ച് തീരുമാനിക്കുമെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു.
Post Your Comments