മൂന്നാർ: എസ്. രാജേന്ദ്രൻ എംഎൽഎയ്ക്കെതിരെ മൂന്നാർ ദൗത്യസംഘം തലവനായിരുന്ന കെ. സുരേഷ് കുമാർ. മൂന്നാറിലെ കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് എക്കാലത്തും എസ്.രാജേന്ദ്രൻ എംഎൽഎ സ്വീകരിച്ചിട്ടുള്ളതെന്നും എംഎല്‍എ കയ്യേറി നിര്‍മിച്ച കെട്ടിടം പൊളിക്കരുതെന്നാവശ്യപ്പെട്ട് ദൗത്യസംഘത്തെ സമീപിച്ചിരുന്നുവെന്നും സുരേഷ് കുമാർ വ്യക്തമാക്കി. അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനോട് ഇക്കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ പത്രക്കാരെ വിളിച്ചു പറയാനായിരുന്നു നിർദേശം.
എംഎൽഎയുടെ ഭീഷണിക്കു മുന്നിൽ സർക്കാർ, നയങ്ങളിൽനിന്നു പിൻമാറരുതെന്നും രാഷ്ട്രീയ നേതൃത്വങ്ങളുടെ സമ്മർദ്ദങ്ങൾക്കു മുന്നിൽ സർക്കാർ മുട്ടുമടക്കുന്ന രീതി അവസാനിപ്പിക്കണമെന്നാണ് തന്റെ നിലപാടെന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു.
Post Your Comments