വാഷിംങ്ടണ്‍: ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് അമേരിക്ക. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അമേരിക്കൻ സന്ദർശനത്തിനിടയിൽ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയെന്ന് പെന്റഗണ്‍ വക്താവ് വ്യക്തമാക്കി. യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ്, ആഭ്യന്തര സുരക്ഷാ സെക്രട്ടറി ജോണ്‍ കെല്ലി, സുരക്ഷാ ഉപദേഷ്ടാവ് ലഫ്. ജന. മക്മസ്റ്റര്‍ എന്നിവരുമായും ഡോവൽ ചർച്ച നടത്തി.
ട്രംപ് പ്രസിഡന്റായതിനു ശേഷമുളള ഡോവലിന്റെ രണ്ടാമത്തെ അമേരിക്കന്‍ സന്ദര്‍ശനമാണിത്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച, പ്രതിരോധ ബന്ധം, സമുദ്ര സുരക്ഷ എന്നിവയെപ്പറ്റിയും ചർച്ച ചെയ്യുകയുണ്ടായി.
Post Your Comments